ബിഷപ്പിനെതിരായ ബലാൽസംഗക്കേസ്: കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്

0

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയുടെ സഹോദരി നിരാഹാര സമരത്തിലേക്ക്. കൊച്ചിയിലെ സമരപ്പന്തലിൽ നാളെ മുതൽ അനിശ്ചിതകാലം നിരാഹാരം തുടങ്ങും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

ജലന്ധർബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം സംസ്ഥാനവ്യാപകമാക്കാൻ സമരസമിതി. നീതിക്കായുള്ള സമരത്തിന് പിന്തുണയുമായി വിവിധ ജനകീയസമരസമിതികൾ ഇന്ന് കൊച്ചിയിലെത്തി. സഭാ നേതൃത്വത്തിന്‍റെ മൗനം വേദനിപ്പിക്കുന്നുവെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. ജനങ്ങളിൽ മാത്രമാണ് ഇനി പ്രതീക്ഷയെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതെ കത്തോലിക്ക സഭയിലെ പിതാക്കൻമാർ വായ തുറക്കുന്നില്ലെന്നും കന്യാസ്ത്രീയുടെ സഹോദരി കൂട്ടിച്ചേര്‍ത്തു.

(Visited 62 times, 1 visits today)