ഇന്ധനവില കുതിക്കുന്നു; ഡീസല്‍ 75 രൂപ കടന്നു

0

സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.45 രൂപയും ഡീസലിന് 75.05 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് ആദ്യമായാണ് ഡീസല്‍വില 75 കടക്കുന്നത്. ഡല്‍ഹിയില്‍ 78.27 രൂപയാണ് പെട്രോളിന്‍റെ വില. കൊല്‍കത്തയില്‍ 80.91രൂപയും, മുംബൈയില്‍ ‍86.08 രൂപയുമാണ്‌. ചെന്നൈയില്‍ പെട്രോളിന്‍റെ വില 81.26രൂപയാണ്. ഇന്ന് 69.17 രൂപയാണ് ഡല്‍ഹിയില്‍ ഡീസലിന്‍റെ വില.

(Visited 45 times, 1 visits today)