കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അതിവേഗം ലഭിക്കാന്‍ ഇനി പുതിയ സംവിധാനവും

0

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭിക്കാന്‍ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട ആവശ്യമില്ല. നിലവില്‍ ഉപയോഗിക്കുന്ന സോഫ്ട്‌വെയറിനേക്കാള്‍ വേഗത്തില്‍ പെര്‍മിറ്റ് അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന ഇന്റഗ്രേറ്റഡ് ബില്‍ഡിങ്ങ് പ്ലാന്‍ മാനേജ്‌മെന്റ് സിസ്റ്റം (ഐബിപിഎംഎസ്) തിങ്കളാഴ്ച മുതല്‍ കോര്‍പ്പറേഷനില്‍ നടപ്പാക്കും. പൈലറ്റ് പ്രോജക്ട് എന്ന നിലയില്‍ തിങ്കളാഴ്ച ലഭിക്കുന്ന 20 അപേക്ഷകള്‍ ഐബിപിഎസിന്റെ കീഴില്‍ സ്വീകരിക്കും.

പെര്‍മിറ്റ് അപേക്ഷകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പ്ലാനിനൊപ്പം സമര്‍പ്പിക്കണം. ശേഷം നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് അതിവേഗം ഉറപ്പുവരുത്തും. ക്രമക്കേടുകള്‍ ഒന്നും ഇല്ലെങ്കില്‍ സ്ഥലം പരിശോധിക്കാനുളള സമയം അനുവദിക്കും. അതിനുശേഷം ഫീസ് അടയ്ക്കണം, ഇതിന് ശേഷം പെര്‍മിറ്റ് ലഭിക്കും.

(Visited 63 times, 1 visits today)