നേപ്പാളിലെ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനം

0

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിക്കു സമീപം സ്ഫോടനമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ബിരാത്നഗർ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സംഭവം. സ്ഫോടനത്തിൽ എംബസി ഓഫീസിന്‍റെ മതിലിന് ചെറിയ കേടുപാടുകൾ സംഭവിച്ചു.

2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസിൽ ആരുമുണ്ടായിരുന്നില്ല. സ്ഫോടനത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

(Visited 19 times, 1 visits today)