നയൻ-വിക്കി ദീപാവലി ആഘോഷം; ചിത്രങ്ങൾ വൈറൽ

0

മഞ്ഞ സാരിയണിഞ്ഞ് അതിസുന്ദരിയായി നയന്‍താര, ഒപ്പം വിഘ്‌നേശ് ശിവനും. നയന്‍-വിക്കി പ്രണയജോഡികളുടെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. ശിവകാര്‍ത്തികേയനും ആറ്റ്‌ലിയുമടക്കം വലിയ സൗഹൃദ സംഘവും ഇവര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനുണ്ടായിരുന്നു. ആറ്റ്ലി ഭാര്യ പ്രിയയ്ക്കൊപ്പമാണെത്തിയത്. അനിരുദ്ധ്, ദിവ്യ ദർശിനി എന്നിവരും ആഘോഷങ്ങളിൽ പങ്കാളികളായി. ആഘോഷങ്ങളിൽ പൊതുവേ സാരിയിൽ എത്താറുളള നയൻതാര ഇത്തവണയും പതിവുതെറ്റിച്ചില്ല.

 

 

(Visited 87 times, 1 visits today)