പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്: നീരവ് മോദി ഇന്ത്യവിട്ടതായി സൂചന

0

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ശാഖയില്‍ നടന്ന തട്ടിപ്പിലെ പ്രധാനപ്രതി വജ്രവ്യാപാരി നീരവ് മോദി ഇന്ത്യവിട്ടതായി സൂചന. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളില്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തി. നീരവ് മോദിയുമായി ബന്ധപ്പെട്ട 12 ഓഫീസുകളിലും
മുംബൈയിലെ കലഘോദയിലെ ഓഫീസും കേന്ദ്രീകരിച്ചാണ് ഇന്ന് രാവിലെയോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന ന
ത്തിയത്. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ നീരവ് മോദിക്കെതിരെ കേസും ചാര്‍ജു ചെയ്തു. ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളായ നക്ഷത്ര, ഗീതാഞ്ജലി, ഗിന്നി എന്നീ ജുവലറികളുടെ വ്യാപാരങ്ങളെക്കുറിച്ചും സാമ്പത്തിക ശ്രോതസിനേക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരികയാണ്. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് എന്നിവയ്ക്ക് പുറമേ സെബിയും കേസ് അന്വേഷിക്കും.
11,360 കോടി രൂപയുടെ തട്ടിപ്പാണ് ഇയാള്‍ ബാങ്കില്‍ നടത്തിയത്. ബാങ്കില്‍ ഇയാളുടെ പേരില്‍ തന്നെ വിവിധ അക്കൗണ്ടുകള്‍ നിര്‍മിച്ചുകാണ്ടാണ് പണം തട്ടിയെടുത്തത്. വിദേശത്തേക്ക് കടന്ന ഇയാള്‍ പിന്നീട് വിദേശത്തു നിന്നാണ് പണം പലപ്പോഴായി പിന്‍വലിച്ചിരുന്നത്. മൂംബൈയിലെ ശാഖയില്‍ സമീപിച്ച ഇയാള്‍ വിദേശ വ്യാപരത്തിനുള്ള ‘ലെറ്റര്‍ ഓഫ് ക്രെഡിറ്റ്’ ആവശ്യപ്പെടുകയും പിന്നീട് ഇതിനുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു. ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ഈ തുക ചേര്‍ത്തിരുന്നില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തുക ബാങ്കിന്റെ വരവ് പുസ്തകത്തില്‍ ചേര്‍ക്കാതെ ഇയാള്‍ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.

(Visited 55 times, 1 visits today)