ഈ ദിനം പ്രണയിനികളുടെ മാത്രമല്ല, വിശാലമനസ്‌കരുടേയും; ഇന്ന് അവയവദാന ദിനം

0

ഫെബ്രുവരി 14 എന്നാല്‍ എല്ലാവര്‍ക്കും പ്രണയദിനമാണ്. എന്നാല്‍ ഇന്ന് ദേശീയ അവയവദാനദിനം കൂടിയാണ്.
പൂര്‍ണ ആരോഗ്യമുള്ളപ്പോള്‍ത്തന്നെ അവയവം ദാനം ചെയ്യാന്‍ സന്നദ്ധനാണോ എന്നാണ് ഇക്കാലം നമ്മോടുചോദിക്കുന്നത്. മരണാനന്തര അവയവദാനം കേരളത്തില്‍ പലവിധകാരണങ്ങളാ
ല്‍ നിശ്ചലാവസ്ഥയിലായപ്പോഴാണ് ജീവിച്ചിരിക്കുന്നവരുടെ വിശാഹൃദയം കാണാന്‍ നാം തയ്യാറായത്.ജീവിച്ചിരിക്കുന്നവരില്‍നിന്ന് അവയവം സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രത്യേക പദ്ധതി തയ്യാറാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.അവയവ ദാനത്തിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ദാനസന്നദ്ധരുടെ പരിശോധനകള്‍ സര്‍ക്കാര്‍ചെലവില്‍ നടത്തും.
മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയാക്കും. ദാനം ചെയ്തവരുടെയും സ്വീകരിച്ചവരുടെയും തുടര്‍ചികിത്സച്ചെലവ് കുറയ്ക്കാന്‍ നടപടിയെടുക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ശസ്ത്രക്രിയക്ക് സൗകര്യം മെച്ചപ്പെടുത്തും. സര്‍ക്കാരിന് കീഴിലെ അവയവദാന ഏജന്‍സിയായ മൃതസഞ്ജീവനി മുഖേനയാണ്
പദ്ധതി നടപ്പാക്കുക.
. ഇപ്പോള്‍ മരണാനന്തര അവയവദാനസമ്മതപത്രം നല്‍കുന്നതുപോലെ ജീവിച്ചിരിക്കേ അവയവം ദാനംചെയ്യാന്‍ സന്നദ്ധരാവുന്നവരുടെ രജിസ്‌ട്രേഷന്‍ ഉണ്ടാക്കും.
അടുത്തിടെ തടവുകാര്‍ക്ക് അവരുടെ അടുത്തബന്ധുക്കള്‍ക്ക് അവയവം നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ചികിത്സച്ചെലവ് ജയില്‍വകുപ്പ് വഹിക്കണം.നിബന്ധനകള്‍ ഉള്‍പ്പെടുത്താന്‍ ജയിലുകളും സാന്മാര്‍ഗീകരണസേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.
അകന്ന ബന്ധുക്കള്‍ക്കും അവയവം ദാനംചെയ്യാന്‍ കേന്ദ്രസര്‍ക്കാരും നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു.കരടുനിര്‍ദേശപ്രകാരം രണ്ടാനച്ഛന്‍, രണ്ടാനമ്മ, അവരുടെ മക്കള്‍, മക്കളുടെ പങ്കാളികള്‍ എന്നിവര്‍ക്ക് അവയവം ദാനംചെയ്യാം. 1994ലെ ‘ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റേഷന്‍ നിയമ’മാണ് ഭേദഗതി ചെയ്യുന്നത്‌

(Visited 48 times, 1 visits today)