ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു പരുക്കിനെ തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മറെ ഒഴിവാക്കി

0

സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കി. റഷ്യക്കും, ജര്‍മ്മനിക്കുമെതിരായ മത്സരത്തില്‍ കോച്ച് ടിറ്റെ 25 അംഗ ടീമില്‍ 17 പേരെയാണ് നിലനിര്‍ത്തിയത്.

നെറ്റോ, ഫാഗ്‌നര്‍, ഫിലിപെ ലൂയിസ്, പെഡ്രോ ജെറോമല്‍, റോഡ്രിഗോ, ഫ്രെഡ്, ആന്‍ഡേന്‍ഴ്‌സന്‍, വില്യന്‍ ജോസ് എന്നിവരാണ് ഇപ്പോള്‍ ടീമിലുള്ള താരങ്ങള്‍. ഡാനി ആല്‍വസ്, മാര്‍സലോ, മാര്‍ക്വീഞ്ഞോ, തിയാഗോ സില്‍വ, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പൗളീഞ്ഞോ, കുടീഞ്ഞോ, വില്യന്‍, ഡഗ്ലസ് കോസ്റ്റ, ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, തുടങ്ങിയവര്‍ ടീമിലുണ്ട്.

പരുക്കു പറ്റിയതു മൂലം വിശ്രമത്തിലായതിനാലാണ് നെയ്മറെ ടീമിലെടുക്കാതിരുന്നത്. ലിഗാ വണ്ണില്‍ പിഎസ്ജിയ്ക്കായി കളിക്കുന്നതിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. പിന്നീട് ബ്രസീലിലെത്തിയ താരം ശസ്ത്രക്രിയക്ക് വിധേയമായിരുന്നു.

(Visited 128 times, 1 visits today)