മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ഇന്ന്‌

മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ഇന്ന്‌
August 22 07:58 2017 Print This Article

മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി ഇന്ന് വി​ധി പ​റ​യും. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ, ജ​സ്റ്റീ​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത്, അ​ബ്ദു​ൾ ന​സീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് വി​ശ​ദ​മാ​യ വാ​ദ​ത്തി​നു​ശേ​ഷം വി​ധി പ​റ​യു​ന്ന​ത്.

ആ​റു ദി​വ​സം നീ​ണ്ട വാ​ദ പ്ര​തി​വാ​ദ​ങ്ങ​ൾ​ക്കു ശേ​ഷം മേ​യി​ൽ ബെ​ഞ്ച് വാ​ദം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​ർ, ഓ​ൾ ഇ​ന്ത്യ മു​സ്ലിം പേ​ഴ്സ​ണ​ൽ ലോ ​ബോ​ർ​ഡ്, ഓ​ൾ ഇ​ന്ത്യ മു​സ്ലിം വി​മ​ൻ പേ​ഴ്സ​ണ​ൽ ലോ ​ബോ​ർ​ഡ് എ​ന്നി​വ​ര​ട​ക്കം കേ​സി​ൽ ക​ക്ഷി ചേ​ർ​ന്ന​വ​ർ ഇ​ക്കാ​ല​യ​ള​വി​ൽ ത​ങ്ങ​ളു​ടെ വാ​ദ​ങ്ങ​ളും സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

AQUA 2

സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിച്ച ഒമ്പതംഗ ബെഞ്ചിന്റെ വിധി വെള്ളിയാഴ്ചയ്ക്കകം വന്നേക്കും. ആധാർ കേസിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന വിഷയം ഉരുത്തിരിഞ്ഞുവന്നത്. ബഹുഭാര്യത്വം സംബന്ധിച്ച വിഷയം തങ്ങൾ പരിഗണിക്കുന്നില്ലെന്ന് വാദത്തിനിടെ വ്യക്തമാക്കിയ കോടതി, മുത്തലാഖ് മതത്തിലെ അടിസ്ഥാന അവകാശമാണോ എന്നാണ് പരിശോധിക്കുന്നതെന്ന് പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ