കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ നേതാക്കളുടെ പോര്‍ട്ട് ഫോളിയോ നിരത്തി വാദപ്രതിവാദം

0

കെപിസിസി പ്രസിഡന്റിനെ നിയോഗിക്കാനുളള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അരങ്ങേറുമ്പോള്‍ കണ്ണൂരില്‍ കെ. സുധാകരനു വേണ്ടിയും മുല്ലപ്പളളി രാമചന്ദ്രനു വേണ്ടിയും പ്രവര്‍ത്തകര്‍ സജീവം. വ്യക്തിഹത്യ നടത്തിയും ഗ്രൂപ്പ് കളിച്ചും കെപിസിസി പ്രസിഡന്റ് പദവിയില്‍ തങ്ങള്‍ അനുകൂലിക്കുന്ന നേതാവിനെ എത്തിക്കാനുളള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍.

മുന്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസാണ് കെ. സുധാകരന്റെയും മുല്ലപ്പളളി രാമചന്ദ്രന്റെയും ഫോട്ടോകള്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിലെ വിസിറ്റേഴ്‌സ് സ്‌പെയിസില്‍ പോളിങ്ങ് തുടങ്ങി വെച്ചത്. ആദ്യത്തെ 36 മണിക്കൂറില്‍ കെ. സുധാകരന് 4000 ത്തിലേറെ വോട്ടുകള്‍ ലഭിച്ചിരിക്കയാണ്. മുല്ലപ്പളളി രാമചന്ദ്രന് 600 ല്‍ താഴെയാണ് വോട്ട്.

മുല്ലപ്പളളിയെ അനുകൂലിക്കുന്ന വിഭാഗം പുറത്ത് പ്രതികരണം നടത്തുന്നില്ലെങ്കിലും കഴിഞ്ഞ 15 വര്‍ഷത്തെ കണ്ണൂര്‍ കോണ്‍ഗ്രസിന്റെ അപചയം പ്രവര്‍ത്തകരുമായി പങ്കുവെക്കുന്നുണ്ട്. മുല്ലപ്പളളി കണ്ണൂര്‍ പാര്‍ലമെന്റില്‍ മത്സരിച്ച് ജയിച്ചപ്പോഴെല്ലാം കോണ്‍ഗ്രസ്സിനും യുഡിഎഫിനുമായി അഞ്ച് എംഎല്‍എ മാരെ വരെ കണ്ണൂര്‍ ജില്ലയില്‍ ലഭിച്ചിരുന്നു. കണ്ണൂരില്‍ നിന്ന് പരാജയപ്പെട്ട് പോകുമ്പോള്‍ വരെ ഇത്രയും എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കോണ്‍ഗ്രസിന്റെ നില പരിതാപകരമാണ്.

കണ്ണൂര്‍ ലോകസഭാ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു. ഒപ്പം കണ്ണൂര്‍ നിയമസഭാ മണ്ഡലവും കണ്ണൂര്‍ നഗരസഭയും കോണ്‍ഗ്രസിന്റെതല്ലാതായി. സഹകരണ സ്ഥാപനങ്ങള്‍ പേരിന് മാത്രമാണിന്നുളളത്. സി.പിഎം ഉം ബി.ജെ.പിയുമാണ് ജില്ലയില്‍ വളര്‍ന്ന രണ്ട് പ്രസ്ഥാനങ്ങള്‍.

(Visited 111 times, 1 visits today)