കൊതുകിനെ തുരത്തണോ?ആയുര്‍വേദത്തിലുണ്ട് എളുപ്പ വഴികള്‍

0

മഴക്കാലമായതോടെ കൊതുകിന്റെ വിളയാട്ടവും തുടങ്ങിക്കഴിഞ്ഞു. കൊതുകിനോടൊപ്പം രോഗങ്ങള്‍ക്കും ശമനമില്ലാതായിരിക്കുകയാണ്.മലമ്പനി, ഡങ്കിപ്പനി,ചിക്കന്‍ ഗുനിയ, മന്ത്, ജപ്പാന്‍ ജ്വരം എന്നിങ്ങനെ നീളുന്നു കൊതുക് പരത്തുന്ന രോഗങ്ങള്‍. തൃസന്ധ്യയായാല്‍ തുടങ്ങും കൊതുകും വീട്ടുകാരും തമ്മിലുള്ള യുദ്ധം. പുകയിട്ടും ബാറ്റ് വീശിയും കൊതുകിനെ തുരത്തുന്ന തിരക്കിലായിരിക്കും അവര്‍. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ശരീരം മുഴുവന്‍ മൂടിപ്പുതച്ചിരിക്കുന്നവരുമുണ്ട്.

cccc new copy

എന്നാല്‍ കൊതുകിനെ അകറ്റാന്‍ ഇനി യുദ്ധം നടത്തേണ്ട ആവശ്യമില്ല .എളുപ്പത്തില്‍ അവയെ തുരത്താന്‍ ആയുര്‍വേദത്തില്‍ ഫലപ്രദമായ മരുന്നുകളുണ്ട്. അതും നമുക്കു തന്നെ നിര്‍മിക്കാന്‍ പറ്റുന്നവ.

കൊതുക് കടിക്കാതിരിക്കാന്‍ കര്‍പ്പൂരാദി തൈലം തേച്ചാല്‍ മതി. വീട്ടിലിരുന്നു കൊണ്ടു തന്നെ എളുപ്പത്തിലുണ്ടാക്കാവുന്നതാണ് കര്‍പ്പൂരാദി തൈലം. പൊടിച്ച കര്‍പ്പൂരത്തില്‍ തുളസിനീര്‍ ചേര്‍ക്കുക മാത്രമേ വേണ്ടൂ, തൈലം റെഡി. ഇത് പുരട്ടിയാല്‍ പിന്നെ കൊതുക് കടിക്കില്ല. ഇതു മാത്രമല്ല പിന്നേയും ഉണ്ട് ഒരുപാടു വഴികള്‍.
അപരാജിത ധൂമ ചൂര്‍ണ്ണം: ഇത് എല്ലാ ആയുര്‍വേദ കടകളിലും കിട്ടും. ഇത് പുകച്ചാല്‍ കൊതുക് വരില്ല. പനി വന്ന ആളുകള്‍ക്ക് ഇതിന്റെ പുക ശ്വസിക്കുന്നത് നല്ലതാണ്. പറമ്പിലെ കൊതുകിനെയും കൊല്ലാം.

കൊതുകിനെ കൊല്ലാന്‍ ഫോഗിംങ്ങ് നടത്താറില്ലേ, അതുപോലൊരു സൂത്രം ആയുര്‍വേദത്തിലുമുണ്ട്. സോപ്പു പൊടി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കുക. ഇതില്‍ 50 മില്ലി വേപ്പെണ്ണ ഒഴിക്കുക. ഇത് വീടിന് ചുറ്റിലും പിന്നെ പറമ്പിലും തളിച്ചാല്‍ കൊതുകിനെ ഇല്ലാതാക്കാം. കരിനൊച്ചി ഇല, രാമതുളസി, കാട്ടുതൃത്താവ് എന്നിവ ചേര്‍ത്തുകെട്ടി ജനലിനരികില്‍ തൂക്കിയാലും കൊതുക് അകത്ത് കടക്കില്ല. ആയുര്‍വേദമായതു കൊണ്ടു തന്നെ ആരോഗ്യത്തിന് പ്രശ്‌നമാകുമോ എന്ന പേടിയും ആര്‍ക്കും വേണ്ട

 

(Visited 613 times, 1 visits today)