ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നതായുളള തെളിവുകള്‍ പുറത്ത്

0

ആക്രമികളുടെ വെട്ടേറ്റ് മരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന് വധഭീഷണി ഉണ്ടായിരുന്നതായുളള തെളുവുകള്‍ പുറത്ത്.
ശുഹൈബ് സുഹൃത്തുക്കള്‍ക്കയച്ച വധഭീഷണി ശബ്ദസന്ദേശമാണ് പുറത്തു വന്നത്. ചിലര്‍ പിന്തുടരുന്നതായി
സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ ഷുഹൈബ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നത്. ഷുഹൈബിന് ഭീഷണി ഉണ്ടായിരുന്നതായി പിതാവ് മുഹമ്മദും സ്ഥിരീകരിച്ചു. കൊലയാളികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നിരുന്നു. ഇക്കാര്യം ഷുഹൈബ് സുഹൃത്തക്കളോട് പറഞ്ഞിരുന്നുവെന്നും മുഹമ്മദ് വ്യക്തമാക്കി. കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കുടുംബവുമായി പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും മുഹമ്മദ് പറഞ്ഞു.
നേരിട്ടും അല്ലാതെയും ഭീഷണി ഉണ്ടെന്നും അതൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഓഡിയോയില്‍ പറയുന്നുണ്ട്. ശുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശുഹൈബെ നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്.

(Visited 25 times, 1 visits today)