മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കും

0

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29ന് കേരളത്തില്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

സാധാരണ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്തുന്നത്. ഇത്തവണ അത് മൂന്നു ദിവസം നരേത്തെയാണ്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും.

സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 97 ശതമാനം മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

(Visited 57 times, 1 visits today)