ബിഗ്‌ബോസിന് ശേഷം ബിഗ് ബ്രദറുമായി മോഹൻലാൽ!!

0

മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് പേരിട്ടു ‘ബിഗ് ബ്രദര്‍’. പറയുന്നത് ഒരു വല്യേട്ടന്റെ കഥ തന്നെ. സംവിധാനം ചെയ്യുന്നത് മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന വല്യേട്ടന്‍ കഥാപാത്രം ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയുടെ സ്രഷ്ടാവ് സിദ്ധിഖ്.

വലിയ ഇടവേളയ്ക്ക് ശേഷം സിദ്ദിക്കും മോഹന്‍ലാലും ഒന്നിക്കുന്ന ബിഗ് ബ്രദറിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ലൂസിഫറിന്റെ ചിത്രീകരണം അവസാനിക്കുമ്പോഴേക്കും ബിഗ് ബ്രദര്‍ തുടങ്ങാനാണ് പരിപാടി എന്നറിയുന്നു. മലയാളത്തിലെ പ്രമുഖ യുവതാരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ടാകും.
ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ഈ പ്രൊജക്ടിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്.

(Visited 132 times, 1 visits today)