ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാൽ സൂപ്പർ താരം രാജ്യസഭയിൽ എത്തിയേക്കുമെന്ന് സൂചന

0

 

നടൻ മോഹൻലാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകവേ സൂപ്പർ താരത്തെ സ്വന്തം പാളയത്തിലേക്കെത്തിക്കാനുള്ള നീക്കം ബി ജെ പി തുടങ്ങിയതായി സൂചന.നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം അറിയിച്ചെങ്കിലും സന്നദ്ധനല്ലെന്ന മറുപടിയാണ് ലാല്‍ നല്‍കിയതെന്നാണ് സൂചന. എന്നാല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ലാലിനെ രാജ്യസഭയിലെത്തിക്കണമെന്ന ലക്ഷ്യം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുണ്ട്.നിലവിൽ എം പി യായ നടൻ സുരേഷ് ഗോപി,മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്ബി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇതിന് വേണ്ടിവരും.പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്‌ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. . ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിറുത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

(Visited 300 times, 1 visits today)