ജി എസ് ടിക്കു ശേഷം രാജ്യം ഒന്നിച്ച് കരുത്തായി വളരുകയാണ് ; പ്രധാനമന്ത്രി

0

 ജിഎസ്ടി നടപ്പാക്കിയ ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന്‍റെ ആരംഭത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്ടിക്കു ശേഷം രാജ്യം ഒന്നിച്ച് കരുത്തായി വളരുകയാണ്. ജിഎസ്ടി പാസാക്കിയതുപോലെ എല്ലാവരും പാർലമെന്‍റ് സമ്മേളനത്തിലും സഹകരിക്കണം. വർഷകാല സമ്മേളനം കാര്യക്ഷമമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

(Visited 2 times, 1 visits today)