മമ്മൂട്ടി ചിത്രം’അബ്രഹാമിന്റെ സന്തതികള്‍’; ടീസര്‍ പുറത്ത്‌

0

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനടക്കം വന്‍ സ്വീകരണം ലഭിച്ചിരുന്നു. ഷാജി പാടൂരാണ് സംവിധായകന്‍. മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികളുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, സിദ്ദിഖ്, രജ്ഞി പണിക്കര്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, ശ്യാമപ്രസാദ്, മക്ബൂല്‍ സല്‍മാന്‍, സുരേഷ് കൃഷ്ണ, സോഹന്‍ സിനുലാല്‍, തരുഷി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

(Visited 36 times, 1 visits today)