“ഈ ചെറിയ പെണ്‍കുട്ടികളെ എങ്ങനെയാണ് ഇയാള്‍ വളച്ചെടുക്കുന്നത്!”, ‘അങ്കിളിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

0

മമ്മൂട്ടിയെ നായകനാക്കി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കപടസദാചാര ബോധത്തെ ചൂണ്ടിക്കാട്ടി പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധേയമായിരുന്നു. പതിനേഴ് കാരിയായ പെണ്‍കുട്ടിയും പിതാവിന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്.

പിതാവിന്റെ സുഹൃത്തിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഏപ്രില്‍ 27ന് ‘അങ്കിള്‍’ തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Uncle Official Trailer

Uncle Movie Official TrailerWatch in Youtube :: https://youtu.be/Sh4Ou65gBJw

Posted by Mammootty on Monday, 16 April 2018

(Visited 186 times, 1 visits today)