വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ വീണ്ടും സമരത്തിലേക്ക്

0

ലോംഗ് മാര്‍ച്ചില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷക സംഘടന വീണ്ടും മാര്‍ച്ചിന് ഒരുങ്ങുന്നു. ജൂണ്‍ ഒന്നിന് കര്‍ഷക മാര്‍ച്ച് തുടങ്ങാനാണ് തീരുമാനം.

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ(എഐകെഎസ്) ജനറല്‍ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു. സമരത്തിന് മുന്നോടിയായി
ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും 24 ജില്ലകളില്‍ നിന്നുള്ള 20 ലക്ഷത്തോളം കര്‍ഷകരുടെ ഒപ്പ് ശേഖരിക്കുമെന്നും കിസാന്‍ സഭ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ നാസിക്കില്‍ നിന്നും ആരംഭിച്ച ലോംഗ് മാര്‍ച്ചില്‍ 20,000-ലേറെ കര്‍ഷകര്‍ പങ്കെടുത്തിരുന്നു.