മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: മു​ഖ്യ​മ​ന്ത്രി ച​ർ​ച്ചയ്​ക്കു വി​ളി​ച്ചു

0

മ​ഹാ​രാ​ഷ്ട്ര​യി​ൽ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യും ക​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന മാ​ർ​ച്ച് മും​ബൈ​യി​ൽ. പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന മാ​ർ​ച്ച് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​ലാ​ക്കി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ട്നാ​വി​സ് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ ച​ർ​ച്ച​ക്കു വി​ളി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം സം​സ്ഥാ​ന ജ​ല​വി​ഭ​വ മ​ന്ത്രി ഗി​രീ​ഷ് മ​ഹാ​ജ​ന്‍ താ​നെ​യി​ല്‍ എ​ത്തി​യാ​ണ് സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​ക്ക് ക്ഷ​ണി​ച്ച​ത്.