ഇലയും മരകഷണവും മാത്രം ഭക്ഷിച്ച് 25 വര്‍ഷം… മഹ്മൂദ് അത്ഭുതമാകുന്നു

ഇലയും മരകഷണവും മാത്രം ഭക്ഷിച്ച് 25 വര്‍ഷം… മഹ്മൂദ് അത്ഭുതമാകുന്നു
April 23 09:47 2017 Print This Article

കഴിഞ്ഞ 25 വർഷമായി ഇലകൾ മാത്രം കഴിച്ച് ജീവിക്കുന്ന പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ സ്വദേശിയുടെ ജീവിതം ആളുകൾക്ക് അദ്ഭുതമാവുകയാണ്. ഗുജ്റൻവാല ജില്ലയിലെ 50കാരനായ മഹ്മൂദ് ഭട്ടാണ് ഇലയും മരക്കഷണവും മാത്രം കഴിച്ച് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഭട്ടിന് വർഷങ്ങളായി ഒരു അസുഖവും വന്നിട്ടില്ല എന്നതാണ് കൂടുതൽ കൗതുകം. േജാലിയും ഭക്ഷണത്തിനായുള്ള പണവും കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് 25 വർഷം മുമ്പ് ഇദ്ദേഹം വിശപ്പടക്കാൻ ഇലകൾ കഴിച്ചുതുടങ്ങിയത്. തെൻറ കുടുംബത്തെ ദാരിദ്ര്യം കാർന്നുതിന്ന അവസ്ഥയിൽ മറ്റു വഴിയില്ലായിരുന്നു എന്ന് ഭട്ട് പറഞ്ഞു.

തെരുവുകളിൽ ഭിക്ഷയാചിക്കുന്നതിനേക്കാൾ നല്ലത് ഇലയും മരക്കഷണവും കഴിക്കുന്നതാണെന്ന് തോന്നി. പിന്നീടതൊരു ശീലമായി മാറുകയായിരുന്നു. എന്നാൽ, ജോലിയും ഭക്ഷണം വാങ്ങാനുള്ള പണവും സമ്പാദിച്ചതിനു ശേഷവും ഭക്ഷണശീലത്തിൽ മാറ്റം വരുത്താൻ ഭട്ടിന് കഴിഞ്ഞില്ല. തന്റെ കഴുതവണ്ടിയിൽ സാധനങ്ങൾ കയറ്റിയെത്തിച്ച് ദിവസവും 600 രൂപ ഭട്ട് നേടുന്നുണ്ട്. എന്നാൽ, പുതിയ ഇലകളും മരക്കഷണവും കണ്ടെത്തുന്നതിലാണ് അദ്ദേഹത്തിന് താൽപര്യം. ആൽ, താലി, സക്ക് ചെയിൻ എന്നീ മരങ്ങളുടെ ഇലയും തടിയും കഴിക്കാനാണ് തനിക്കേറ്റവും ഇഷ്ടമെന്ന് ഭട്ട് പറഞ്ഞു. റോഡരികിൽനിന്ന് ഭട്ട് ഇലകളും മരച്ചില്ലകളും കഴിക്കുന്നത്

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ