മി​ടു​മി​ടു​ക്കി​ക​ൾ​ക്ക് ബു​ക്കും സൈ​ക്കി​ളും ലാ​പ്ടോ​പ്പും സൗ​ജ​ന്യം…

0

 മി​ടു​മി​ടു​ക്കി​ക​ൾ​ക്ക് ബു​ക്കും സൈ​ക്കി​ളും ലാ​പ്ടോ​പ്പും സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. 12 ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 85 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ർ​ക്ക് വാ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫ​ർ.

ആ​റാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന പെ​ൺ​കു​ട്ടി​ക്ക് 2000 രൂ​പ വീ​തം ന​ൽ​കും. അ​ടു​ത്ത ക്ലാ​സി​ലേ​ക്ക് ക​യ​റ്റം ല​ഭി​ച്ചാ​ൽ വീ​ണ്ടും പ​ണം പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കും. പെ​ൺ​കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 31 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പോ​ലീ​സി​ലും പെ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സി​ൽ ജോ​ലി ല‌​ഭി​ക്കു​ന്ന​തി​ന് 158 സെ​മി ഉ​യ​രം വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡം വ​നി​ത​ക​ൾ​ക്കാ​യി ചു​രു​ക്കും. കൂ​ടു​ത​ൽ വ​നി​ത​ക​ൾ​ക്ക് പോ​ലീ​സ് സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ജ​ന്യ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

(Visited 1 times, 1 visits today)