രണ്ടാം ലോക മഹായുദ്ധത്തി​ലെ ബോംബ്​ ; അടച്ച സിറ്റി വിമാനത്താവളം ഇന്ന് തുറക്കും

0

രണ്ടാം ലോക മഹായുദ്ധത്തി​ല്‍ ഉപയോഗിച്ച ബോംബ്​ കണ്ടെത്തിയതിനെ അടച്ചിട്ട ലണ്ടന്‍ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച്ച തുറക്കും.വിമാനത്താവളത്തിനു സമീപത്തുള്ള തെംസ്​ നദിയില്‍ നിന്നാണ്​ ബോംബ്​ കഴിഞ്ഞ ദിവസം കണ്ടെത്തിയത്​.

ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനത്താവളത്തി​ന്റെ 214 മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം നിഷേധിക്കുകയും , വിമാനത്താവളം അടച്ചിടുകയും ചെയ്തിരുന്നു.

സിറ്റി വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വ്വീസുകളാണ് നടത്തുന്നത്. ഒന്നര മീറ്ററോളം നീളമുള്ള ബോംബ് തെംസ് നദീതീരത്തെ സെന്റ് ജോര്‍ജ് ഡോക്കില്‍ മണ്ണിനടിയില്‍ 15 മീറ്ററോളം ആഴത്തിലാണ് കണ്ടെത്തിയത്.

വിമാനത്താവളം 16,000 പേര്‍ക്കാണ് സിറ്റി എയര്‍പോര്‍ട്ടില്‍ യാത്ര മുടങ്ങിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച നിര്‍മാണ ജോലികള്‍ക്കിടെയായിരുന്നു ബോംബ് ജോലിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്സും നാവികസേനാ ഉദ്യോഗസ്ഥരും ബോംബ് ശക്തിയേറിയതാകാമെന്ന് വിലയിരുത്തിയതോടെയാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായിയാണ് വിമാനത്താവളം അടച്ചത്.

(Visited 31 times, 1 visits today)