യുവാക്കളെയും വനിതകളെയും തഴഞ്ഞ്‌ കെപിസിസി ഭാരവാഹികളുടെ പട്ടിക

0

കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം സമര്‍പ്പിച്ച കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്ത്.

യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും വേണ്ടത്ര പ്രാതിനിധ്യം നല്‍കിയിട്ടില്ല.

282 പേരുടെ പട്ടികയില്‍ വനിതകള്‍ 18 പേര്‍ മാത്രമാണുള്ളത്, 45 വയസ്സില്‍ താഴെയുള്ളവര്‍ 10 പേര്‍ മാത്രമാണ്.

കൂടാതെ, ഭാരവാഹികളിലെ പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവരാണ്.

വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍.ശക്തന്‍, എ.എ.ഷുക്കൂര്‍, ബാബു പ്രസാദ്, വി.ജെ.പൗലോസ് തുടങ്ങിയവര്‍ പുതുമുഖങ്ങളുടെ പട്ടികയിലുണ്ട്.

എന്നാല്‍, രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും പട്ടികയില്‍ നിന്ന് ഒഴിവാക്കി.