ഓസ്‌ട്രേലിയന്‍ ലാലിസം നിയമക്കുരുക്കിലേക്കോ???

0

മോഹൻലാലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോകൾ കുരുക്കിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് ലൈവ് സ്റ്റേജ് ഷോകളിൽ പാടുമ്പോൾ റെക്കോർഡ് ചെയ്ത് ട്രാക് ഉപയോഗിക്കാൻ പാടില്ല. അത്തരം സാഹചര്യങ്ങൾ അവിടുത്തെ ഉപഭോക്തൃ നിയമം അനുസരിച്ചു ആസ്വാദകരെ വഞ്ചിക്കുന്നതിന് തുല്യമായാണ് കണക്കാക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പരിപാടിക്കായി ടിക്കറ്റ് വാങ്ങിയവർക്ക് വേണമെങ്കിൽ പണം തിരികെ ആവശ്യപ്പെടാം. സംഘാടകർ അത് കൊടുക്കാൻ ബാധ്യസ്ഥരാണ്.

എന്നാൽ, പരിപാടി ഇങ്ങനെയായിരിക്കും എന്ന് ബുക്ക് ചെയ്തപ്പോൾ തന്നെ സംഘാടകരെ അറിയിച്ചിരുന്നതിനാൽ ഈ പ്രശ്നങ്ങൾ മോഹൻലാലിനെയോ സംഘത്തെയോ ബാധിക്കില്ല. അത് മറച്ചു വച്ച് ലൈവ് ഷോയ്ക്ക് ടിക്കറ്റ് വിറ്റ സംഘാടകരാണ് ഇപ്പോൾ കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നത്. മുടക്കിയ പണം നഷ്ടപ്പെടുന്നത് മാത്രമല്ല കൂടുതൽ തുക നഷ്ടപരിഹാരമായി കൊടുക്കേണ്ടി വരും എന്ന സ്ഥിതിയിലാണ് സംഘാടകർ.

നടി പ്രയാഗ മാർട്ടിനൊപ്പം ചേർന്ന് ആലപിച്ച യുഗ്മഗാനമാണ് ചുണ്ടനക്കമാണെന്ന് ആരോപണമുയർത്തിയത്. ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന ഗാനം ഇരുവരും ചേർന്നാലപിക്കുമ്പോഴാണ് മോഹൻലാലിന് അബദ്ധം പിണഞ്ഞത്. അനുപല്ലവി തുടങ്ങുമ്പോൾ മോഹൻലാൽ മൈക്ക് മാറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. എന്നാൽ പിന്നണിയിൽ ഗാനം അപ്പോഴേക്കും തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. വീണ്ടും ആരാധകരെ കബളിപ്പിച്ചതിന് മോഹൻലാലിനെതിരേ വിമർശനങ്ങളും ഏറിയിരുന്നു.

(Visited 164 times, 1 visits today)