പ്രസവശേഷം യുവതിയുടെ മരണം, ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോര്‍ട്ട്

0

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശേഷം യുവതി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കോ ആശുപത്രി ജീവനക്കാര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നു അന്വേഷണ റിപ്പോര്‍ട്ട്. ഗര്‍ഭപാത്രത്തിലെ ദ്രവം, രക്തത്തില്‍ കലര്‍ന്നതു മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറി.
കഴിഞ്ഞ അഞ്ചാം തീയതിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വണ്ടാനം സ്വദേശിനി ജിനി മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥായാണ് മരണകാരണം എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ഗര്‍ഭപാത്രത്തിലെ ദ്രവം, രക്തത്തില്‍ കലരുകയും ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുകയും ചെയ്തതാണ് മരണ കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെഡിക്കല്‍
വിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രി കെ.കെ.ശൈലജയുടെ ഓഫിസിനു കൈമാറി.

(Visited 30 times, 1 visits today)