കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം: പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി

0

നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ‌​പ്രാ​യം 60 ആ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. വി.​ടി ബെ​ൽ​റാം എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് നി​ർ​ദേ​ശം മാ​ത്ര​മാ​ണെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ സ​ഭ​യി​ൽ പ​റ​ഞ്ഞു. സു​ശീ​ൽ ഖ​ന്ന സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഷ​യം ച​ർ​ച്ച​യാ​യ​ത്. ചെ​റു​പ്പ​ക്കാ​ർ​ക്ക് ആ​ശ​ങ്ക​വേ​ണ്ട. തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും കൂ​ട്ടും. സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല​ക​ളി​ൽ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് വി.​ടി ബെ​ൽ​റാം പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യെ മ​റ​യാ​ക്കി മ​റ്റു​മേ​ഖ​ല​ക​ളി​ലും പെ​ൻ​ഷ​ൻ​പ്രാ​യം 60 ആ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് സ്വേ​ച്ഛാ​ധി​പ​ത്യ തീ​രു​മാ​ന​മാ​ണെ​ന്നും ബെ​ൽ​റാം പ​റ​ഞ്ഞു.

(Visited 17 times, 1 visits today)