രാത്രികാലങ്ങളില്‍ സ്ത്രീവേഷത്തില്‍ വീടുകളില്‍ കയറിയിറങ്ങി യുവാവ് ഭീതി പരത്തുന്നു

0

കോഴിക്കോട് വെസ്റ്റ്ഹില്‍ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ വിവിധ വേഷങ്ങളില്‍ വീടുകളിലെത്തുന്നയാള്‍ ഭീതി പരത്തുന്നു. നടക്കാവ് പൊലീസില്‍ നാട്ടുകാര്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങളും നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

രാത്രി കാലങ്ങളില്‍ ചുവന്ന പര്‍ദ്ദ ധരിച്ചും ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചും ഇയാളെ നേരില്‍ കണ്ടവരുണ്ട്. എന്നാല്‍ നാട്ടുകാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇയാളെ പിടികൂടാനായിട്ടില്ല. സ്പൈഡര്‍മാന്റെ വേഗതയില്‍ ഉയരമുള്ള മതിലുകളടക്കം ചാടി മറഞ്ഞ് അപ്രത്യക്ഷമാകുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രാത്രി വാതിലില്‍ തട്ടി ഒച്ചയുണ്ടാക്കുന്നു. മുറികളിലേക്ക് ടോര്‍ച്ച്‌ തെളിച്ച്‌ വെളിച്ചമടിക്കുന്നു. മോഷണമാണോ ഭയപ്പെടുത്തലാണോ ലക്ഷ്യമെന്ന് നാട്ടുകാര്‍ സംശയിക്കുകയാണ്. വൃദ്ധയുടെ മാലപൊട്ടിച്ച്‌ ഓടിയതായും നാട്ടുകാര്‍ പറയുന്നു.

(Visited 79 times, 1 visits today)