കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍; 12 പേരെ കാണാതായി

0

കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടല്‍. താമരശ്ശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. അബ്ദുള്‍ സലീമിന്റെ മകള്‍ ദില്‍ന(9)യാണ് മരിച്ചത്. കൂടാതെ പന്ത്രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടണ്ട്. നാല് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയിട്ടുണ്ട്. റോഡില്‍ വെളളം കയറിയതിനെ തുടര്‍ന്ന് താമരശ്ശേരി വഴിയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാട് ചുരത്തിലെ ഗതാഗതവും താറുമാറായിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ദേശീയ ദുരന്തനിവാരണ സേന ഇന്ന് ജില്ലയില്‍ എത്തും. ജില്ലാ കലക്ടര്‍ യു.വി ജോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് സേന എത്തുന്നത്.

(Visited 140 times, 1 visits today)