കപ്പൽശാല അപകടം: കാരണം പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ

0

അഞ്ച് പേർ മരിക്കാനിടയായ കൊച്ചി കപ്പൽ ശാലയിലെ പൊട്ടിത്തെറിയെക്കുറിച്ച് പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എം.പി.ദിനേശ്. സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൊട്ടിത്തെറിയെ തുടർന്ന് കപ്പലിൽ പുക പടർന്നിരുന്നു. കപ്പലിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമായെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

(Visited 26 times, 1 visits today)