നുണയന്മാരുടെ രാജാവായി ദിലീപ് എത്തുന്നു; കിംഗ് ലയറിന്റെ ട്രെയിലറെത്തി

March 23 17:26 2016 Print This Article

ദിലീപ് നായകനാകുന്ന പുതിയ ചിത്രം കിംഗ് ലയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വായ തുറന്നാല്‍ നുണ മാത്രം പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്. പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്‍ നായിക ആകുന്ന സിനിമയില്‍ ആശാ ശരത്ത്, വിജയ രാഘവന്‍, സൗബിന്‍ സാഹിര്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖും ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ലാല്‍ സംവിധായകനാവുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ദിഖാണ്. ചിത്രത്തില്‍ ലാല്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നുണ്ട്.