കെവിന്റെ മരണത്തിൽ സംഘർഷം; കോട്ടയം എസ് പി യെ കൊടി കൊണ്ട് തല്ലി

0

പ്രണയിച്ചതിന്റെ പേരിൽ മരണം ഏറ്റു വാങ്ങേണ്ടി വന്ന കെവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ കോട്ടയത്ത് സംഘർഷങ്ങൾ അരങ്ങേറുകയാണ്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഘര്‍ഷം. പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്പി മുഹമ്മദ് റഫീഖിനുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്പിയെ അടിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎയും പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. കോട്ടയം ഗാന്ധിനഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ ഉപവാസം തുടങ്ങി. പ്രതിഷേധത്തിനു നേതൃത്വം നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.

(Visited 201 times, 1 visits today)