ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍വഴി ഇനി വിദേശത്ത് നിര്‍മിച്ച മദ്യങ്ങളും

0

2017-18 വര്‍ഷത്തിലെ മദ്യനയം ചില ഭേദഗതികളോടെ 2018-19 വര്‍ഷത്തില്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളിലെ മദ്യവിതരണം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. ബിവറേജസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ വില്‍പന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല.

വിദേശനിര്‍മ്മിത വിദേശമദ്യവും നിലവിലുളള ബിവറേജസ് വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പ്പനകേന്ദ്രങ്ങള്‍ വഴിയും വിതരണം ചെയ്യുമെന്നും യോഗത്തില്‍ തീരുമാനമായി.