നാദാപുരത്ത് നാല് വയസുള്ള മകളെ അമ്മ ബക്കറ്റിൽ മുക്കി കൊന്നു

0

നാദാപുരം സ്വദേശിനി സഫൂറയാണ് തന്റെ നാല് വസയുള്ള മകളെ  ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഉച്ചയോടെ ആയിരുന്നു സംഭവം. തന്റെ രണ്ടു മക്കളേയും  കൊന്നു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയതായിരുന്നു യുവതി. എന്നാൽ നാല് വയസുകാരിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം  ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും യുവതി കൊല്ലാന്‍ ശ്രമിച്ചു. അപ്പോഴേക്കും വീട്ടുകാരെത്തി യുവതിയെ പിടിച്ചു മാറ്റുകയായിരുന്നു.

കുട്ടിയെ പരിക്കുകളോടെ വടകര ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുറമേരി സ്വദേശിനിയാണ് യുവതി.  നാല് വയസ്സുള്ള ഇന്‍ഷാന്‍ ആമിയ എന്ന കുട്ടിയാണ് മരണപ്പെട്ടത്. കുടുംബ വഴക്കാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന്  സഫൂറ പൊലീസിനോട് പറഞ്ഞു.

(Visited 49 times, 1 visits today)