കേരളത്തിന് നഷ്ടമാകുന്ന കേരസംസകാരം; താങ്ങിനിര്‍ത്താന്‍ താങ്ങുവിലയ്ക്കാകുമോ??

0

കേരളത്തിന്റെ സ്വന്തമായ കേരവിപണി സംരക്ഷിക്കാന്‍ കേന്ദ്രസഹായം.കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ആ​യി​രം രൂ​പ ഉ​യ​ർ​ത്തി​യ​ത് വി​പ​ണി​യു​ടെ അ​ടി​ത്ത​റ ശ​ക്ത​മാ​ക്കും. രാ​ജ്യ​ത്ത് നാ​ളി​കേ​ര​ക്കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ക​ർ​ഷ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ർ​ത്തുന്നതിനുമായി കേന്ദ്രം കേ​ന്ദ്രം കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ചു. സാ​ന്പ​ത്തി​ക​കാ​ര്യ വ​കു​പ്പി​ന്‍റെ ക്യാ​ബി​ന​റ്റ് ക​മ്മി​റ്റി കൊ​പ്ര​യു​ടെ താ​ങ്ങു​വി​ല ഒ​റ്റ​യ​ടി​ക്ക് ആ​യി​രം രൂ​പ ഉ​യ​ർ​ത്തി. ക്വി​ന്‍റ​ലി​ന് 7,500 രൂ​പ​യാ​യാ​ണ് താ​ങ്ങു​വി​ല പു​തു​ക്കി​യ​ത്.

തെ​ങ്ങു​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നും ഉ​ത്പാ​ദ​ന​വും ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും ഉ​യ​ർ​ത്താ​നു​മാ​ണ് ഇ​തി​ലൂടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ്, ഭ​ക്ഷ്യ​യെ​ണ്ണ​ക​ളു​ടെ ആ​ഭ്യ​ന്ത​ര അ​ന്താ​രാ​ഷ്‌​ട്ര വി​ല​ക​ൾ, കൊ​പ്രയുടെയും വെ​ളി​ച്ചെ​ണ്ണയുടെയും സം​സ്ക​ര​ണ​ച്ചെ​ല​വു​ക​ൾ തുടങ്ങിയവ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് താ​ങ്ങു​വി​ല പു​തു​ക്കി​യ​ത്.

നാ​ളി​കേ​ര വി​പ​ണി പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ടാ​ൽ ഈ ​വി​ല​ക​ൾ താ​ങ്ങു പ​ക​രും. ഉ​ത്പ​ന്ന​വി​ല ഇ​ടി​ഞ്ഞാ​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ നാ​ഫെ​ഡ് ക​ർ​ഷ​ക​രി​ൽ​നി​ന്ന് കൊ​പ്ര സം​ഭ​രി​ക്കും. കൊ​പ്ര​യു​ടെ വി​പ​ണി​വി​ല 12,780 രൂ​പ​യാ​ണ്. സം​സ്ഥാ​ന​ത്ത് നാ​ളി​കേ​ര വി​ള​വെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. മാ​സ​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ല​ഭ്യ​ത ഉ​യ​രും. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ​വി​ല 19,000 രൂ​പ. അതേസമയം കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ വ്യ​വ​സാ​യി​ക​ൾ​ക്കു വീ​ണ്ടും അ​നു​മ​തി ന​ല്കി​യ​ത് ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ന് തി​രി​ച്ച​ടി​യാ​വും. ഏ​ല​ക്ക വി​ള​വെ​ടു​പ്പ് അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് അ​ടു​ക്കു​ന്നു. ആ​ഗോ​ള​വി​പ​ണി​യി​ൽ സ്വ​ർ​ണം വീ​ണ്ടും 1,250 ഡോ​ള​റി​ലേ​ക്കു ത​ള​രാ​ൻ സാ​ധ്യ​തയുമുണ്ട്‌

(Visited 36 times, 1 visits today)