ഇന്ന് ഹര്‍ത്താലില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത

0

കോഴിക്കോട്: കത്തുവയില്‍ എട്ടുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താലാണെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു.

തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്. ഒരു സംഘടനയുടേയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും സോഷ്യല്‍ മീഡിയയുടെ ശക്തി ഒരിക്കല്‍ കൂടി കാണിച്ചു കൊടുക്കണമെന്നും സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നറിയാതെ നിരവധിപേരാണ് ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ്പിലും ഇത് പ്രചരിപ്പിക്കുന്നത്.