പ്രളയ ദുരിതാശ്വാസം: കേരളത്തിന് കേന്ദ്രം 3048 കോടി കൂടി അനുവദിച്ചു

0

പ്രളയക്കെടുതിയിൽ നിന്ന് കരകയറുന്ന കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ സഹായം. 3048 കോടിയുടെ സഹായധനമാണ് ഇത്തവണ അനുവദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രിയെ കൂടാതെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി, കൃഷി മന്ത്രി രാധാ മോഹൻ സിംഗ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
കേരളത്തിൽ എത്തി പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ, ആഗസ്റ്റിലെ പ്രളയത്തിനുശേഷം കേന്ദ്രസർക്കാർ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് 3048 കോടി രൂപയുടെ സഹായം കൂടി അനുവദിച്ചത്.5000 കോടി രൂപയുടെ സഹായമായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്.പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗിന് അടുത്തിടെ കത്തയച്ചിരുന്നു.

(Visited 97 times, 1 visits today)