ഇതാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ആശാന്‍!

0

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ആശാനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സര്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം നയിച്ച റെനെ മൂളന്‍സ്റ്റീന്‍ ഇനി ബ്ലാസ്റ്റേഴ്‌സിനെ അടവുകള്‍ പഠിപ്പിക്കും. ഡച്ചുകാരനായ റെനെ രണ്ട് തവണയായി 11 വര്‍ഷക്കാലമാണ് യുണൈറ്റഡിനെ പരിശീലിപ്പിച്ചത്. യുണൈറ്റഡിന്റെ മൂന്ന് പ്രീമിയര്‍ ലീഗ് വിജയങ്ങളിലും 2008ലെ ചാംപ്യന്‍സ് ലീഗ് ടൈറ്റില്‍ നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചയാളാണ് 53 കാരനായ റെനെ.
ഫെര്‍ഗൂസന്‍ ഓള്‍ഡ് ട്രാഫോഡിനോട് വിട പറഞ്ഞതോടെ റെനെയും മാഞ്ചസ്റ്റര്‍ വിട്ടു. പിന്നീട് ഗസ് ഹിഡിങ്കിനു കീഴില്‍ റഷ്യന്‍ ക്ലബ്ബായ അന്‍ഷി മക്കാച്കാലയെ പരിശീലിപ്പിച്ചു. ഹിഡിങ്ക് ഒഴിഞ്ഞതോടെ മുഖ്യപരിശീലകനായെങ്കിലും അധികനാള്‍ തുടരാന്‍ കഴിഞ്ഞില്ല. 2013ല്‍ ഫുള്‍ഹാമിന്റെ പരിശീലകനായി. ഇസ്രയേല്‍ ക്ലബ്ബായ മക്കാബി ഹഫിയയെയും റെനെ പരിശീലിപ്പിച്ചിട്ടുണ്ട്.

(Visited 1 times, 1 visits today)