കാവ്യ മാധവന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ദിലീപും മീനൂട്ടിയും മാത്രമല്ല, ആരാധകരുമുണ്ട്!

0

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാവ്യ മാധവന്‍. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച്‌ വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ദിലീപിന്റെ എക്കാലത്തെയും മികച്ച ജോഡികളിലൊരാളായിരുന്നു താരം. ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. നീലേശ്വരം ഭാഷ സംസാരിച്ച്‌ കണ്ണുകളില്‍ കൗതുകവുമായി ലൊക്കേഷനില്‍ ഓടി നടന്നിരുന്ന കുഞ്ഞിയെക്കുറിച്ച്‌ അടുത്തിടെയും സംവിധായകന്‍ വാചാലനായിരുന്നു. മുന്‍നിര താരങ്ങളുള്‍പ്പടെ മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തെ തേടിയെത്തിയിരുന്നു.
പങ്കെടുക്കുന്ന ചടങ്ങുകളിലെയെല്ലാം മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറിയിരുന്നു കാവ്യ മാധവന്‍. പല താരങ്ങളുമായി ബന്ധപ്പെട്ട് താരത്തിന്റെ പേര് പ്രചരിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം താരം കൂടിയായിരുന്നു.അതിനിടയിലാണ് നിശാല്‍ ചന്ദ്രയുടെ ജീവിതത്തിലേക്ക് കാവ്യ കടന്നുചെന്നത്. പ്രതീക്ഷകളോടെ തുടങ്ങിയ ജീവിതത്തില്‍ പൊരുത്തേക്കേടുകള്‍ തുടങ്ങിയതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയിലാണ് ദിലീപുമായി ചേര്‍ത്തുള്ള ഗോസിപ്പുകള്‍ പ്രചരിച്ച്‌ തുടങ്ങിയത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കാനായി ഇരുവരും തീരുമാനമെടുക്കുകയായിരുന്നു. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ദിലീപേട്ടനൊപ്പം ശക്തമായ പിന്തുണ നല്‍കി കാവ്യ കൂടെയുണ്ടായിരുന്നു. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കാവ്യ മാധവന്റെ സന്തോഷം ആരാധകരും ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരത്തിന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായി ഗ്രൂപ്പുകള്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും വൈറലായി മാറുന്നത്. വിവാഹ ശേഷം അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് നൃത്തവുമായി താരമെത്തിയിരുന്നു. അമേരിക്കന്‍ ഷോയില്‍ തിളങ്ങി നിന്നതും താരമായിരുന്നു.ഗോസിപ്പുകള്‍ യാഥാര്‍ത്ഥ്യമാക്കിയ താരവിവാഹം കൂടിയായിരുന്നു ഇവരുടേത്. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട ആളെത്തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. ആദ്യ വിവാഹം വേര്‍പിരിഞ്ഞ ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും കാവ്യയെ ഒപ്പം ചേര്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരായിരുന്നു ഏറെ സന്തോഷിച്ചതും.വ്യക്തി ജീവിതത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള പ്രതിസന്ധികള്‍ ദിലീപിനെ തേടിയെത്തിയപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവനും ഒപ്പമുണ്ടായിരുന്നു. രൂക്ഷവിമര്‍ശനങ്ങളുമായി സിനിമാലോകവും താരത്തിനെതിരെ തിരിഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയില്‍ നിന്നും താരത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ശക്തമായ പിന്തുണ നല്‍കി കാവ്യ ദിലീപിന്റെ കുടുംബത്തിനെ ചേര്‍ത്തുപിടിച്ചിരുന്നു.വിവാഹത്തിന് ശേഷമുള്ള പല ആഘോഷങ്ങളിലും കാവ്യ തനിച്ചായിരുന്നു. പിറന്നാള്‍ ദിനത്തില്‍ ജയിലില്‍ നിന്നും താരം വിളിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണത്തിനും സമാനമായ അവസ്ഥയിലായിരുന്നു താരം. പതറിപ്പോകാവുന്ന ഘട്ടമായിരുന്നിട്ട് കൂടി തന്റേടത്തോടെ പിടിച്ചുനില്‍ക്കുകയായിരുന്നു ഈ താരപത്‌നി.വളര്‍ന്നുവരുന്ന മകള്‍ക്ക് കൂട്ടായൊരാള്‍, രണ്ടാം വിവാഹത്തിന് മുന്‍പ് ദിലീപ് പറഞ്ഞത് ഇങ്ങനെയായിരുന്നു. സിനിമാതിരക്കുകള്‍ക്കിടയില്‍ പലപ്പോഴും മകളെ വേണ്ടത്ര പരിഗണിക്കാന്‍ പറ്റണമെന്നില്ല. അതിനിടയിലാണ് ഇനിയൊരു വിവാഹമെന്ന ആവശ്യവുമായി മീനാക്ഷി തന്നെ സമീപിച്ചതെന്നും എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായി അറിയാവുന്ന കാവ്യ മാധവനെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും അന്ന് ദിലീപ് പറഞ്ഞിരുന്നു. അച്ഛന്‍ അപ്രതീക്ഷിത സംഭവത്തെത്തുടര്‍ന്ന് തളര്‍ന്നുപോയപ്പോള്‍ മകള്‍ക്ക് ശക്തമായ പിന്തുണയാണ് കാവ്യ മാധവന്‍ നല്‍കിയത്.

(Visited 764 times, 1 visits today)