കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

0

ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും.
നിലവില്‍ കാര്‍ത്തി ചിദംബരം മാര്‍ച്ച്‌ 25 വരെ തിഹാര്‍ ജയിലില്‍ റിമാന്‍റിലാണ്. തന്‍റെ സ്വാധീനമുപയോഗിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ഐഎന്‍എക്സ് മീഡിയയെ സഹായിച്ചെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള കുറ്റം.
നേരത്തെ കേസില്‍ കാര്‍ത്തിയെ മാര്‍ച്ച്‌ 20 വരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ ഹൈക്കോടതി തടഞ്ഞിരുന്നു.