കോൺഗ്രസ് എംഎൽഎമാർക്ക് മ​ന്ത്രിസ്ഥാനം വാഗ്​ദാനം ചെയ്ത് മുതിർന്ന ബി.ജെ.പി നേതാവ് ; ഒാഡിയോ ക്ലിപ്പ്​ പുറത്തുവിട്ട് കോൺഗ്രസ്

0

വിശ്വാസ വോട്ടെടുപ്പിന്​ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ്​ എം.എൽ.എമാരെ സ്വന്തം പാളയത്തിലെത്തിക്കാൻ നീക്കങ്ങളുമായി ബി.ജെ.പി. എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി നേതാവ് ജനാർദ്ദൻ റെഡ്​ഢി ശ്രമിക്കുന്നതി​​െൻറ ​ഒാഡിയോ ക്ലിപ്പ്​ കോൺഗ്രസ്​ പുറത്ത്​ വിട്ടു. ബി.ജെ.പിക്ക്​​ അനുകൂലമായി വിശ്വാസവോട്ടെടടുപ്പിൽ നിലപാടെടുത്താൽ മ​ന്ത്രിസ്ഥാനം നൽകുമെന്നാണ്​ റെഡ്​ഢിയുടെ വാഗ്​ദാനം.

വെള്ളിയാഴ്​ച വൈകീട്ട്​ നടന്ന വാർത്ത സമ്മേളനത്തിലാണ്​ ബി.ജെ.പി കോൺഗ്രസ്​ എം.എൽ.എമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതി​​െൻറ ടെലിഫോൺ സന്ദേശം പുറത്ത്​ വിട്ടത്​. എം.എൽ.എമാരെ ബി.ജെ.പി പാളയത്തിലെത്തിക്കാൻ 150 കോടി രൂപ വരെ വാഗ്​ദാനം ചെയ്യുന്നുണ്ടെന്നും കോൺഗ്രസ്​ ആരോപിക്കുന്നു.

നാളെ വൈകീട്ട്​ നാല്​ മണിക്കാണ്​ കർണാടകയിൽ യെദിയുരപ്പ സർക്കാറി​ന്റെ വിശ്വാസ വോട്ടെടടുപ്പ്​. കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​ത യെദിയുരപ്പക്ക്​ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസത്തെ സമയം ഗവർണർ അനുവദിച്ചിരുന്നെങ്കിലും സുപ്രീംകോടതി ശനിയാഴ്​ച തന്നെ വിശ്വാസ വോട്ട്​ നേടാൻ നിർദേശിക്കുകയായിരുന്നു.

(Visited 110 times, 1 visits today)