കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു

0

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥിപട്ടിക എഐസിസിയാണ് പുറത്തിറക്കിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തിൽ മകൻ ഡോ. യതീന്ദ്രയും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി ജയനഗറിലും സ്ഥാനാർഥികളാകും.

തുംകരുവിലെ കൊരട്ടഗരെയിൽ നിന്നും കെപിസിസി പ്രസിഡന്‍റ് ജി. പരമേശ്വര മത്സരിക്കും. മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. 225 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

(Visited 41 times, 1 visits today)