ക​ര​ൺ ന​ഗ​ർ ഭീ​ക​രാ​ക്ര​മ​ണം; ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നെ​യും സൈ​ന്യം വ​ധി​ച്ചു

0

ജ​മ്മു കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ ഭീ​ക​ര​നേ​യും സൈ​ന്യം വ​ധി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ക​ര​ൺ ന​ഗ​ർ പ്ര​ദേ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യ ഭീ​ക​ര​രെ​യാ​ണ് സൈ​ന്യം വ​ധി​ച്ച​ത്. 28 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ലാ​ണ് ര​ണ്ടു ഭീ​ക​ര​രെ​യും വീ​ഴ്ത്താ​നാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 4.30 ഓ​ടെ​യാ​ണ് ആ‍​യു​ധ​ധാ​രി​ക​ളാ​യ ഭീ​ക​ര​ർ എ​സ്എം​എ​ച്ച്എ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തു സി​ആ​ർ​പി​എ​ഫ് സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ ക​ര​ൺ ന​ഗ​ർ പ്ര​ദേ​ശ​ത്തെ ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ഭീ​ക​ര​ർ അ​ഭ​യം തേ ​ടു​ക​യാ​യി​രു​ന്നു.

സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ് (സി​ആ​ർ​പി​എ​ഫ്) 49-ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സും​ജ​വാ​ൻ ആ​ർ​മി ക്യാ​മ്പി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് ജെ​യ്ഷെ-​മു​ഹ​മ്മ​ദ് ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു സൈ​നി​ക​ർ വീ​ര​മൃ​ത്യു വ​രി​ച്ചു.

(Visited 30 times, 1 visits today)