ടിപിക്ക് 51 വെട്ട് , ശുഹൈബിന് 37 വെട്ട് ! അക്രമം കുറയുന്നുണ്ട് സര്‍ക്കാരേ

0

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. പക്ഷേ അനുദിനം കൊലപാതകങ്ങളും അക്രമങ്ങളും പെരുകുന്ന കാഴ്ചയാണ് ചുറ്റും. കേവലം കണ്ണൂരില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ അക്രമവും അരക്ഷിതാവസ്ഥയും അരങ്ങുവാഴുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക് കയറിയിട്ട് കണ്ണൂരില്‍ മാത്രം നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരു ഡസന്റെ അടുത്തെത്താറായി. വെട്ടേറ്റ് മൃതപ്രാണരായി കിടക്കുന്നവരും അനവധി. എന്നിട്ടും രാഷ്ട്രീയകൊലവെറി അവസാനിപ്പിക്കാന്‍ രാഷ്ട്രീയനേതാക്കള്‍ തയാറാകാത്തതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശം ശക്തമായി. മുമ്പ് സമൂഹമാധ്യമങ്ങള്‍ സജീവമല്ലാതിരുന്ന കാലത്ത് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ വഴിയില്ലാരുന്നു. ഇനി സമൂഹമാധ്യമങ്ങളുടെ കാലമാണ്. ശ്രീജിത്തിന്റെ സമരം തന്നെ ഉദാഹരണം. ശക്തമായ ഭാഷയില്‍ രാഷ്ട്രീയനേതൃത്വത്തിനെതിരെ പ്രതികരിക്കുകയാണ് പുതുതലമുറയിലെ ജനം. ഇതില്‍ നിന്ന് രക്ഷപെടാന്‍ ഓരോ രാഷ്ട്രീയപാര്‍ട്ടികളും സൈബര്‍ പോരാളികളെ രംഗത്തിറക്കിയിട്ടുണ്ടെങ്കിലും സമൂഹമാധ്യമങ്ങളുടെ കൂട്ടായമക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇനി ബുദ്ധിമുട്ടേണ്ടിവരും. കവലപ്രസംഗത്തില്‍ രാഷ്ട്രീയ വിശദീകരണങ്ങള്‍ നടത്തിയിരുന്ന കാലം കഴിഞ്ഞെന്ന് നേതാക്കള്‍ ഓര്‍മിക്കുക. ഇനി ജനം ശക്തമാകുകയാണ്. അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനുമുമ്പ് അക്രമം അവസാനിപ്പിക്കുകയാണ് പോംവഴിയെന്ന് അണികളെ ബോധ്യപ്പെടുത്താനാണ് സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നത്. ടി പി മുതല്‍ ശുഹൈബ് വരെ കൊല്ലപ്പെടുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സിപിഎമ്മിന് എളുപ്പത്തില്‍ അക്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. ആര്‍ എസ് എസ് സിപിഎം പോരാട്ടത്തിനിടയില്‍ യൂത്ത് കോണ്‍ഗ്രസുകാരന്റെ കൊലപാതകം കൂടി ആകുമ്പോള്‍ സിപിഎം വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പാണ്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. അതിനിടയില്‍ അടുത്ത ജീവന്‍ പൊലിയാതിരുന്നെങ്കില്‍

(Visited 141 times, 1 visits today)