രാജ്യം അസഹിഷ്ണുതയ്ക്കെതിരായ പോരാട്ടം ആവശ്യപ്പെടുന്നെന്ന് കമലഹാസന്‍.

0

രണ്ടായിരത്തി പത്തൊന്‍പതിലെ പൊതു തെരഞ്ഞെടുപ്പില്‍ ആശയപരമായി യോജിക്കാന്‍ കഴിയുന്നവരുമായി കക്ഷി ചേരുമെന്നും കമല്‍ ഹാസന്‍ കൊച്ചിയില്‍ പറഞ്ഞു.
ഈ മാസം പത്തിന് തിയ്യേറ്ററുകളിലെത്തുന്ന വിശ്വരൂപം രണ്ടിന്‍റെ പ്രചരണാര്‍ത്ഥമാണ് കമല്‍ ഹാസന്‍ കൊച്ചിയിലെത്തിയത്‌. കൊച്ചി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ ചടങ്ങിലാണു അദ്ദേഹം രണ്ടായിരത്തി പത്തൊന്‍പതിലെ പൊതു തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപട്‌ വ്യക്തമാക്കിയത്‌.
രാജ്യത്ത്‌ അസഹിഷ്ണുത വര്‍ദ്ധിക്കുന്നുവെന്നും രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും കമല്‍ ഹാസന്‍ പറഞ്ഞു. കമല്‍ ഹാസന്‍ നായകനായ വിശ്വരൂപത്തിന്‍റെ ആദ്യ ഭാഗം 2013ലാണ് പുറത്തിറങ്ങിയത്‌.
അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് തീവ്രവാദം പ്രമേയമായ ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രദര്‍ശനത്തിനെത്തുന്നത്‌.

(Visited 38 times, 1 visits today)