കമല്‍ ഹാസന് കോണ്‍ഗ്രസിലേയ്ക്ക് ക്ഷണം

0

കമല്‍ ഹാസനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യവും മുന്നണിയുടെ ഭാഗമാകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് . ഫാസിസ്റ്റ് വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാര്‍ട്ടിയാണ് മക്കള്‍ നീതി മയ്യം. അങ്ങനെയുള്ള പാര്‍ട്ടി സ്വാഭാവികമായും യുപിഎ മുന്നണിയുടെ ഭാഗമാകണമെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി സഞ്ജയ് ദത്ത് ആവശ്യപ്പെട്ടു.
ഡിഎംകെ കൂടി ഉള്‍പ്പെട്ട വിശാല സഖ്യത്തിന്റെ ഭാഗമാകാന്‍ കമല്‍ മടിക്കേണ്ടതില്ല. ജനാധിപത്യ മതേതര മുന്നണി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഹുല്‍ഗാന്ധിയും സ്റ്റാലിനും അതിന് വേണ്ടിയാണ് നിലകൊള്ളുന്നത്. കമലിന്റെ നിലപാടും സമാനമാണ്. അതുകൊണ്ടുതന്നെ ഒരുമിച്ച്‌ മുന്നോട്ട് പോകുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ട സമയമാണിതെന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടു. തമിഴ്‌നാടിന്റെ ഡി എന്‍ എയ്ക്ക് കോട്ടം വരുത്താത്ത ഏത് പാര്‍ട്ടിയുമായും സഖ്യം ചേരാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കമല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നലായൊണ് കോണ്‍ഗ്രസിന്റെ ക്ഷണം എത്തുന്നത്.

(Visited 116 times, 1 visits today)