പെണ്ണിനെ പെണ്ണിന്റെ ക്യാമറയിലൂടെ പകര്‍ത്തിയ ചിത്രം…. അതില്‍ തനിക്ക് ഒരു നാണവും തോന്നിയിട്ടില്ലെന്ന് കല്‍ക്കി….

0

ബോളിവുഡ് താരം ഇഷ ഗുപ്തയുടെ ഫോട്ടോഷൂട്ട് വൈറലയതിന് പിന്നാലെ കല്‍ക്കിയും സമാനമായ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ സദാചാര വാദികള്‍ ഇരുവരെയും കടന്നാക്രമിച്ച് രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് കല്‍ക്കി കൊടുത്ത മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗം. ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല എന്നാണ് ട്രോളന്‍മാരോട് കല്‍ക്കി പറഞ്ഞത്.നഗ്നയായ കല്‍ക്കിയുടെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് അവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. പെണ്ണിനെ പെണ്ണിന്റെ ക്യാമറയിലൂടെ പകര്‍ത്തിയ ചിത്രം എന്നതിനാലാണ് താന്‍ ആ ചിത്രം പങ്കുവെച്ചത് എന്നാണ് കല്‍ക്കിയുടെ വാദം.

AQUA 2
ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും നമ്മള്‍ ചിത്രീകരിക്കപ്പെടുന്നത്. പക്ഷെ ഈ ചിത്രം ഒരു വനിതാ ഫോട്ടോഗ്രാഫറാണ് എടുത്തത്. അതുകൊണ്ടാണ് ഇത് ഷെയര്‍ ചെയ്യേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയെന്ന് കല്‍ക്കി വ്യക്തമാക്കി.

(Visited 10 times, 1 visits today)