കലാഉത്സവ്; ദേശിയതലത്തില്‍ ഒന്നാം സ്ഥാനം നേടി കടമ്പൂര്‍ സ്‌കൂള്‍…

0

NCERT യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാഉത്സവ്2017-18 വർഷത്തെ തനത് മഹോത്സവത്തിൽ ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്തരൂപമായ പാംഗി അവതരിപ്പിച്ച് ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.ഈ വർഷം കലാ ഉത്സവ് ഭോപ്പാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ (RIE) കേന്ദ്രത്തിൽ ജനുവരി 3 മുതൽ 6 വരെയാണ് നടന്നത്.ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. നൃത്ത ഇനത്തിൽ 38 ടീം പങ്കെടുത്തതിൽ നിന്നാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ഈ വിജയം കൈപ്പിടിയിലൊതുക്കിയത്.ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള 5 ലക്ഷം രൂപയും ട്രോഫിയും ജനുവരി 6 ന് നടന്ന സമാപന സമ്മേളനത്തിൽ മദ്ധ്യപ്രദേശ് Human Resource Minister ഉപേന്ദ്രകുശ് വാഹയിൽ നിന്നും കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം ഏറ്റുവാങ്ങി

(Visited 465 times, 1 visits today)