മാധ്യമപ്രവര്‍ത്തകനെ വധിച്ച കേസ്: ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

0

 

മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതിയെ വധിച്ച കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീമും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് പഞ്ചകുല കോടതി വിധിച്ചു. ജനുവരി 17ന് പ്രതികള്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിക്കും.കേസിലെ മറ്റ് മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കി. സുരക്ഷ പരിഗണിച്ച്‌ ജയിലില്‍ കഴിയുന്ന റാം റഹീമിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കോടതി വിധി കേള്‍പ്പിച്ചത്. 2002-ലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം നടന്നത്.കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിയുണ്ടായതിന് പിന്നാലെ ഹരിയാനയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റാം റഹീമിന്‍റെ ദേര സച്ച സൗദ എന്ന സംഘടനയിലെ അനുയായികള്‍ തെരുവിലിറങ്ങുമോ എന്ന ആശങ്കയിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. പഞ്ചകുളലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.കേസില്‍ റാം റഹീം കുറ്റക്കാരനാണെന്ന കോടതി വിധിയുണ്ടായതിന് പിന്നാലെ ഹരിയാനയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റാം റഹീമിന്‍റെ ദേര സച്ച സൗദ എന്ന സംഘടനയിലെ അനുയായികള്‍ തെരുവിലിറങ്ങുമോ എന്ന ആശങ്കയിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. പഞ്ചകുളലയില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.

(Visited 18 times, 1 visits today)