മുതിർന്ന മാധ്യമ പ്രവർത്തകൻ പത്മഭൂഷൻ ടി വി ആർ ഷേണായി അന്തരിച്ചു

0

മുതിർന്ന മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായി അന്തരിച്ചു.ഇന്ന് വൈകിട്ട് ഏഴരയോടെ കർണാടകത്തിലെ മണിപ്പാൽ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൃതശരീരം നാളെ ഡൽഹിയിലേക്ക് കൊണ്ടുവരും.

മാധ്യമപ്രവർത്തകൻ എന്ന നിലയിലും എഡിറ്റർ എന്ന നിലയിലും ഏറെ സ്തുത്യർഹമായ പ്രവർത്തനമായിരുന്നു ടി വി ആർ ഷേണായിയുടേത്. ദി വീക്കിലും സൺ‌ഡേ മെയിലിലും എഡിറ്റർ ആയിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിലും മലയാള മനോരമയിലും വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ – അന്തർദേശീയ ദിനപത്രങ്ങളും മാഗസിനുകളിലും വെബ്‌സൈറ്റുകളിലും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളിലും അന്തർദേശീയ വിഷയങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

ഇന്ത്യ ഫസ്റ്റ് ഫൗണ്ടേഷന്റെ സ്ഥാനാപകമെമ്പർ കൂടിയായ ഇദ്ദേഹം ഇന്ത്യൻ എക്സ്പ്രസ്സ്, ഗൾഫ് ന്യൂസ്, റെഡിഫ് ഡോട്ട് കോം, ന്യൂസ് ടൈം, മാതൃഭൂമി എന്നിവയിൽ ഒപീനിയൻ കോളം കൈകാര്യം ചെയ്തുവരുന്നുണ്ടായിരുന്നു. 2003ലാണ് രാജ്യം ഇദ്ദേഹത്തെ പദ്മഭൂഷൺ ബഹുമതി നൽകി ആദരിച്ചത്.